Thiruvananthapuram

കാറിനൊപ്പം, ബൈക്കിനും വില കുതിക്കും; വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ നികുതി ഇരട്ടിയാക്കി

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചപ്രഖ്യാപനത്തോടെ കാറിനൊപ്പം , ബൈക്കിനും വില കുതിക്കും. വാഹനം വാങ്ങുമ്പോഴുള്ള ഒറ്റത്തവണ നികുതി ഇരട്ടിയാക്കി.

ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ നികുതിയും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുുടെ നികുതി രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്.

ഇരുചക്ര വാഹനങ്ങൾക്ക് പുറമെ, പുതുതായി വാങ്ങുന്ന കാറുകളുടെയും സ്വകാര്യ ആവശ്യത്തിനായി വാങ്ങുന്ന മറ്റ് വാഹനങ്ങളുടെയും നികുതിയിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതിയിൽ ഒരു ശതമാനവും അഞ്ച് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ളവയുടെ നികുതിയിൽ രണ്ട് ശതമാനവും 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ളവയ്‌ക്ക് ഒരു ശതമാനവും നികുതി വർദ്ധനവാണ് വരുത്തുന്നത്. ഇത് വഴി 340 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Back to top button