
നെടുമ്പാശ്ശേരി: അനധികൃതമായി കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി.
അബൂദബിയിൽനിന്ന് വന്ന കോഴിക്കോട് സ്വദേശി അജ്മൽ നിയാസിൽനിന്നാണ് 1157 ഗ്രാം സ്വർണം പിടികൂടിയത്. ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാൾ സ്വർണം നിറംമാറ്റി ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.





