Kozhikode

നല്ലളം സ്വദേശിയായ പ്രവാസിയില്‍നിന്ന് ഓണ്‍ലൈനായി 20 ലക്ഷം രൂപ തട്ടിയ കേസ്; നൈജീരിയന്‍ സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

Please complete the required fields.




കോഴിക്കോട് : നല്ലളം സ്വദേശിയായ പ്രവാസിയില്‍നിന്ന് ഓണ്‍ലൈനായി 20 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍. അക്കച്ചീ ഇഫന്‍യി ഫ്രാങ്ക്‌ളിനെയാണ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നൈജീരിയന്‍ സ്വദേശികളായ ഇമ്മാനുവല്‍ ജെയിംസ് ലെഗ്ബതി, ഡാനിയല്‍ ഒയ്‌വാലെ ഒലായിങ്ക എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക്അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ചത് അക്കുച്ചി ഇഫന്‍യി ഹാങ്ക്‌ളിനാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയില്‍നിന്ന് സാമ്പത്തിക തട്ടിപ്പിനുപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. നിരവധി മൊബൈല്‍ ഫോണ്‍ നമ്പറുകളും സമൂഹമാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

Related Articles

Leave a Reply

Back to top button