
മാനന്തവാടി: പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും, മരിച്ചയാളുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും, ആശ്രിതന് സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ടും നാളെ മാനന്തവാടി താലൂക്കിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.
തൊണ്ടർനാട് പഞ്ചാ യത്തിലായിരുന്നു യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് താലൂക്കടിസ്ഥാനത്തിലേക്ക് വ്യാപിക്കുകയായിരുന്നു. ശവസംസ്കാര ചടങ്ങ്, വിവാഹം, അവശ്യ സേവനം എന്നിവയ്ക്ക് ഹർത്താൽ ബാധകമായിരിക്കില്ലെന്നും ഇരു നേതൃത്വവും വ്യക്തമാക്കി.
മാത്രമല്ല തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.





