Malappuram

‘മകളെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണി’; പീഡനക്കേസ് പ്രതിക്കെതിരെ പരാതി നല്‍കി അച്ഛന്‍

Please complete the required fields.




മലപ്പുറം: പരാതി നല്‍കിയതിന്‍റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പിതാവിന്‍റെ പരാതി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ പോക്സോ കേസ് പ്രതിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസ് എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കൊളത്തൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. 

പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി. ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്‍റെ പരാതി. ഇതില്‍ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ല. ഭീഷണി കാരണം കുട്ടിക്ക് സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകാൻ ഭയമാണെന്നും പിതാവ് പറഞ്ഞു.

Related Articles

Leave a Reply

Back to top button