
താമരശ്ശേരി: എം ഡി എം എ യുമായി അഞ്ചു പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി ടൗണിലെ കെട്ടിടത്തില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ അഞ്ചു പേരാണ് പിടിയിലായത്. താമരശ്ശേരി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. കെട്ടിട ഉടമ ഷാനിദ് ഉള്‍പ്പെടെയാണ് പിടിയിലായത്.
ഇവരുടെ വാഹനങ്ങളും മയക്കുമരുന്ന് വില്‍പ്പനക്കും ഉപയോഗത്തിനുമുള്ള വസ്തുക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജറാക്കും.





