Kozhikode

കാട്ടുപന്നി ആക്രമണത്തിൽ കർഷക തൊഴിലാളിക്ക് ഗുരുതര പരുക്ക്

Please complete the required fields.




ചക്കിട്ടപാറ : കൃഷിയിടത്തിനു സമീപം കാട്ടുപന്നി ആക്രമിച്ച കർഷക തൊഴിലാളിക്ക് ഗുരുതര പരുക്ക്. തലയ്ക്കും,മുഖത്തിനും,കാലിനും ഗുരുതരമായി പരുക്കേറ്റ കിളച്ചപറമ്പിൽ നാണുവിനെ (60) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെമ്പനോട ആലമ്പാറയിലായിരുന്നു സംഭവം.

വനത്തിൽ നിന്നും ചെന്നായ് ആക്രമണത്തിൽ പരുക്കേറ്റ കാട്ടുപന്നി കൃഷിയിടത്തിലെ കുഴിയിൽ കിടക്കുകയായിരുന്നു. കൃഷി ജോലിക്കായി എത്തിയ നാണുവിനെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് പന്നി കൃഷിയിടത്തിൽ തന്നെ ചത്തു.പരുക്കേറ്റ തൊഴിലാളിക്ക് അടിയന്തര ചികിത്സയ്ക്ക് വനം വകുപ്പ് 5000 രൂപ ധനസഹായം അനുവദിച്ചു.

Related Articles

Leave a Reply

Back to top button