Kozhikode

ഹമ്പട കള്ളാ…; ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി മോഷണം, തൊട്ടിൽപ്പാലം സ്വദേശി പിടിയിൽ

Please complete the required fields.




കോഴിക്കോട് : ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്ന യുവാവ് കാസർകോട് വിദ്യാനഗർ പൊലീസിൻ്റെ പിടിയിൽ. തൊട്ടിൽപ്പാലം കാവിലുപാറ സ്വദേശി സനീഷ് ജോർജ്ജാണ് പോലീസ് പിടിയിലായത്. അങ്കമാലിയിൽ നിന്നാണ് ഇയാളെ കാസർകോട് പൊലീസിൻ്റെ പിടികൂടിയത്. കാസർകോട് കോടതി കോംപ്ലക്‌സിലെ മോഷണ ശ്രമത്തെ തുടർന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

കഴിഞ്ഞ നാലാം തീയതി പുലർച്ചെയായിരുന്നു സംഭവം. കള്ളൻ കോടതിയിൽ കയറിയെങ്കിലും അപ്പോഴേക്കും വാച്ച്‌മാൻ അറിഞ്ഞതിനാൽ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ സനീഷ് ജോർജ്ജ് എന്ന സനൽ ആണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കോടതികൾ, പോസ്റ്റ് ഓഫീസുകൾ, സ്‌കൂളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രാത്രിയിൽ മോഷണം നടത്തുന്നതാണ് ഈ 44 വയസുകാരൻ്റെ രീതി.

പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതാണ് ഇതിന് കാരണമായി ഇയാൾ പറയുന്നത്. ഹൊസ്‌ദുർഗ്, സുൽത്താൻബത്തേരി, നാദാപുരം കോടതികളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇത്തരത്തിലുള്ള 15 കേസുകളിൽ പ്രതിയാണ് സനീഷെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button