
കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും മുൻ എം.പിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അർബുദ ബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു.
കാൻസർ രോഗത്തെ ധൈര്യസമേതം നേരിട്ട നടൻ ഇന്നസെന്റ് കാൻസർ വാർഡിലെ ചിരി ഉൾപ്പെടെയുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വർഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് 750ഓളം സിനിമകളിൽ അഭിനയിച്ച ഇന്നസെന്റ് തന്റെ 75-ാം വയസ്സിലാണ് വിടപറയുന്നത്.





