Sports

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

Please complete the required fields.




ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്.

ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്‌ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്‌ജോത് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി നേടിയിരുന്നു.

Related Articles

Back to top button