Kerala

കർഷക കോൺഗ്രസ് നേതാവ് മോഹൻ സി. ചതുരച്ചിറ അന്തരിച്ചു

Please complete the required fields.




ആർപ്പുക്കര : കർഷക കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻ സി. ചതുരച്ചിറ (59) അന്തരിച്ചു. നിമോണിയ ബാധിച്ചതിനെ തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവേ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു മരണം.

ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ആർപ്പുക്കര സർവീസ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മണിയാറംമ്പ് ഗ്രാമത്തിൽ ആദ്യമായായി നെഹൃ ട്രോഫി എത്തിച്ചതിൽ ക്യാപ്റ്റൻ ആയിരുന്നു. ഭാര്യ: മിനി (ആർപ്പുക്കര ചുഴലിക്കുഴി കുടുംബാഗം). മക്കൾ: അഖിൽ മോഹൻ, ലക്ഷ്മി മോഹൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Related Articles

Leave a Reply

Back to top button