
കോട്ടയം: കോട്ടയം നഗരത്തിൽ കോളജ് വിദ്യാർത്ഥിനിക്ക് നേരെ മൂന്നംഗ സംഘത്തിൻ്റെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മൂന്ന് യുവാക്കളേയും ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.





