
വയനാട്: വയനാട്ടിൽ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. കൽപ്പറ്റ കൈനാട്ടിയിലാണ് സംഭവം. നിരവധി ആളുകൾക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കൽപ്പറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡ്രൈവറായ കർണാടക സ്വദേശി ചന്ദ്രന് ഗുരുതരമായ പരിക്കുണ്ട്. ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നടവയലിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. രാവിലെ ആറേമുക്കാലോടുകൂടിയാണ് സംഭവം നടന്നത്. കർണാടകയിലേക്ക് പോയിരുന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്.





