Thiruvananthapuram

ഗര്‍ഭിണിയായതോടെ പഠനം പൂര്‍ത്തിയാക്കാൻ ഭര്‍ത്താവ് വിസമ്മതിച്ചു; മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചെന്ന് പൊലീസ്

Please complete the required fields.




തിരുവനന്തപുരം: വർക്കലയില്‍ ഗർഭിണിയായ 19-കാരി ആത്മഹത്യ ചെയ്തത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്.ഒറ്റൂർ മൂങ്ങോട് സ്വദേശി ലക്ഷ്മിയെയാണ് ഇന്നലെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം ഗർഭിണിയായിരുന്നു ലക്ഷ്മി.

11 മാസം മുമ്ബാണ് ഓട്ടോ ഡ്രൈവറായ കിരണും ലക്ഷ്മിയും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ലക്ഷ്മിയെ ഗർഭിണിയായതോടെ പഠിക്കാൻ പോകുന്നതില്‍ നിന്ന് കിരണ്‍ വിലക്കിയിരുന്നു. പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഗർഭച്ഛിദ്രം നടത്താമെന്ന ലക്ഷ്മിയുടെ ആവശ്യവും ഭർതൃവീട്ടുകാർ അംഗീകരിച്ചില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

സംഭവത്തില്‍ കടയ്‌ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറെ നാളായി പ്രണയത്തിലായിരുന്ന ലക്ഷ്മിയും കിരണും വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം ലക്ഷ്മിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വന്തം വീട്ടില്‍ എത്തിച്ച്‌ സംസ്‌കരിച്ചു.

Related Articles

Back to top button