Kannur

അഭിനവ് പുതിയ ജോലിക്കായി ചെന്നൈയ്ക്ക് പോകേണ്ടതായിരുന്നു; ഒന്നിച്ചു കളിച്ചവർ ഒന്നിച്ച് മരണത്തിലേക്ക്

Please complete the required fields.




കണ്ണൂർ: ഒന്നിച്ചുചിരിച്ച് കളിച്ച് മരണത്തിലേക്ക് ഒരുമിച്ചുപോയ കൂട്ടുകാരെയോർത്ത് കണ്ണീർ വാർക്കുകയാണ് പാവന്നൂർമെട്ട.
ഞായറാഴ്ച ചെന്നൈയിൽ പുതുതായി ലഭിച്ച ജോലിക്ക് പോകാനിരിക്കെയാണ് അഭിനവിനെ മരണം തട്ടിയെടുത്തത്. പുഴയിൽനിന്ന് പുറത്തെത്തിക്കുമ്പോൾ അഭിനവിൽ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരനായ എ.രാജീവൻ പറഞ്ഞു.ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൂവരുടെയും കാലുകൾ ചെളിയിൽ പൂണ്ട നിലയിലായിരുന്നെന്നും നീന്താനറിഞ്ഞിട്ടും രക്ഷപ്പെടാനാകാതിരുന്നത് അതുകൊണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.രക്ഷപ്പെട്ട ആകാശ് ഉൾപ്പെടെ നാലുപേരും മിക്ക ദിവസങ്ങളിലും ഇതേ കടവിൽ ഒത്തുചേരാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ആ സ്ഥലം ചെളിയും മണലും നിറഞ്ഞ അപകടത്തുരുത്താണെന്ന മുന്നറിയിപ്പും മത്സ്യത്തൊഴിലാളികൾ നൽകിയിരുന്നു.അപകടം നടന്നതിന്റെ 500 മീറ്റർ അകലെയാണ് അഞ്ചുവർഷം മുൻപ് മെഡിക്കൽ വിദ്യാർഥിയും നാട്ടുകാരനുമായ ജിതിൻ മുങ്ങിമരിച്ചത്. സഹോദരനൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ജിതിനും നന്നായി നീന്താനറിയുമായിരുന്നു.

വിവിധ ക്ലബുകളുടെ ഫുട്‌ബോൾ, ക്രിക്കറ്റ് കളിക്കാരനാണ് നിവേദ്. ആദ്യ അലോട്‌മെന്റിൽത്തന്നെ പ്ലസ്‌ വൺ പ്രവേശനം നേടിയ സന്തോഷത്തിലായിരുന്നുജോബിൻജിത്തെന്ന്പ്രിൻസിപ്പൽഎം.കെ.അനൂപ്കുമാർഓർത്തെടുത്തു.ദുരന്തവാർത്തയറിഞ്ഞെത്തിയവർ വീടിന് സമീപത്തെ വാണിവിലാസം വായനശാലയ്ക്ക് സമീപം തടിച്ചുകൂടി. നെഞ്ചുപിളർക്കുന്ന വാർത്ത വീട്ടുകാരെ അറിയിക്കുന്നതിലുള്ള വേദനയിലായിരുന്നു നാട്ടുകാർ.ഒടുവിൽ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ.കുഞ്ഞിരാമനെ അവർ ചുമതലപ്പെടുത്തി. നിവേദിന്റെ പിതാവ് സത്യനെയാണ് ആദ്യമായി വിവരമറിയിച്ചത്. നാടിന്റെ പ്രതീക്ഷയായിരുന്ന മൂന്ന്‌ വിദ്യാർഥികളുടെ വേർപാടിന്റെ നോവുമായി മയ്യിൽ എം.എം.സി. ഹോസ്പിറ്റലിൽ രാത്രി വൈകിയും നാട്ടുകാരെത്തി.
വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ, സഹപാഠികൾ, പൂർവവിദ്യാർഥികൾ എന്നിവരുമുണ്ടായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു ;

കണ്ണൂർ : മയ്യിൽ ഇരുവാപ്പുഴനമ്പ്രം പുഴയിൽ മുങ്ങിമരിച്ച നിവേദ്, അഭിനവ്, ജോബിൻജിത്ത് എന്നിവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

പുഴയിൽ വീണത്‌ മീൻ പിടിത്തത്തി​നിടെ; നീന്തലറിഞ്ഞിട്ടും രക്ഷപ്പെടാനായില്ല

മയ്യിൽ: മീൻപിടിത്തത്തിനിടെ കരയിടിഞ്ഞ് പുഴയിൽ വീണാണ്‌ പാവന്നൂർമെട്ടയിലെ എം.വി.നിവേദ് (19), ജോബിൻജിത്ത് (16), അഭിനവ് (20) എന്നിവർ മരിച്ചത്. സുഹൃത്ത് ആകാശ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ട് നാലോടെ വീടിനരികിലെ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരി കടവിലാണ് ദുരന്തമുണ്ടായത്. ചൂണ്ടയിടാനെത്തിയതായിരുന്നു നാലുപേരും.മഴയിൽ കരയിടിഞ്ഞ് മൂവരും പുഴയിലേക്ക് വീഴുകയായിരുന്നു. ആകാശിന്റെ നിലവിളികേട്ട് ചെത്തുതൊഴിലാളിയായ എ.രാജീവനും സുഹൃത്തായ വിജേഷും ഓടിയെത്തി ചെളിയിൽ പൂണ്ടുപോയ മൂവരെയും കരയിലെത്തിച്ചു.നാട്ടുകാർ മയ്യിൽ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിൽ പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.നീന്തൽ നന്നായി അറിയാവുന്ന മൂവരും പുഴയിൽ മുങ്ങിമരിക്കാനിടയായതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തിൽ സി.എ. വിദ്യാർഥിയാണ് നിവേദ്. അമ്മ പ്രിയ. സഹോദരി വൈഗ.
മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പത്താംതരം പൂർത്തിയാക്കിയ ജോബിൻജിത്ത് പ്ലസ്‌വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. രമ്യയാണ് അമ്മ. സഹോദരൻ; അനയ്ജിത്ത്.

ചെന്നൈയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ പൂർത്തിയാക്കിയിരിക്കുകയാണ് അഭിനവ്. അമ്മ: ബിന്ദു. സഹോദരി: കീർത്തന മൃതദേഹങ്ങൾ മയ്യിൽ പാവന്നൂർമെട്ടയിൽ ശനിയാഴ്ച ഉച്ചയ്ക്ക്‌ പൊതുദർശനത്തിന്‌ വെക്കും.

Related Articles

Back to top button