Tech

പോയ്‌സൺ പിൽ ഫലം കണ്ടില്ല; ട്വിറ്ററിനെ റാഞ്ചി ഇലോണ്‍ മസ്‌ക്

Please complete the required fields.




ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്. 4400 കോടി ഡോളറിനാണ് ശതകോടീശ്വര വ്യവസായിയായ് മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തിരിക്കുന്നത്. അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റെർ മാസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍ നിന്ന് വളരേ അധികം സമ്മര്‍ദ മുണ്ടായിരുന്നു. തുടർന്ന് മാസ്കിന് കീഴടങ്ങാൻ ട്വിറ്റർ  ബോര്‍ഡ് അംഗങ്ങള്‍ തീരുമാനമെടുത്തു. അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച നടത്തുകയും ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 

ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അതായത് ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന്  ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് ഏ​പ്രി​ൽ 14നാ​ണ് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്.  9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു  ട്വിറ്ററിൽ മാസ്കിനുള്ളത്. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും, സ്വകാര്യ സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് തൻ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു മാസ്ക് പറയുന്നു. 

ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ ഇദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്റിൽ ഉപയോഗിച്ചിരുന്നു.

Related Articles

Leave a Reply

Back to top button