India

ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ ; അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ

Please complete the required fields.




ന്യൂഡൽഹി: ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം ചെയ്യാൻ അഞ്ചുവയസ്സുകാരിയെ കഴുത്ത് ഞെരിച്ചു കൊന്ന് അമ്മ അറസ്റ്റിൽ .
ഡൽഹി അശോക് വിഹാറിലാണ് സംഭവം.കുട്ടിയെ സ്വീകരിക്കാൻ വിവാഹം ചെയ്യാൻ പോവുന്ന സുഹൃത്ത് തയ്യാറായില്ല.ഒപ്പം കുടുംബവും വിസമ്മതിക്കുകയും അതിനെ തുടർന്നാണ് സ്വന്തം മകളെ കഴുത്ത് ഞെരിച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി കുട്ടിയെ മരിച്ച നിലയിൽ ദീപ് ചന്ദ് ബന്ധു ഹോസ്പിറ്റലിൽ അമ്മ തന്നെയാണ് കൊണ്ടുവന്നത്. കുട്ടിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. തുടർന്ന് അമ്മയെയും ബന്ധുക്കളെയും ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.ചോദ്യം ചെയ്യലിനിടെ കുട്ടിയുടെ അമ്മ പൊട്ടിത്തെറിക്കുകയും സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി സമ്മതിക്കുകയും ചെയ്തു. ആദ്യ ഭർത്താവ് ഉപേക്ഷിച്ചതിന് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ രാഹുൽ എന്നയാളുമായി അടുപ്പത്തിലായിരുന്നതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button