Thiruvananthapuram

സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം : കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു ശനിയാഴ്ച സർവ്വകാല റെക്കോർഡിലേക്കെത്തിയ സ്വർണവില ഈ ആഴ്ചയിൽ താഴേക്കിറങ്ങുകയായിരുന്നു. ഇന്ന് 240 രൂപ പവന് കുറഞ്ഞു. ഇന്നലെ 400 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 800 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 45120 രൂപയാണ്.

46,000 ത്തിലേക്ക് അടുത്ത സ്വർണവില കുറയുന്നത് വിവാഹ വിപണിക്ക് ആശ്വാസമാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നതാണ് സംസ്ഥാനത്തും വില ഉയരാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5640 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4675 രൂപയുമാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട് .

രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Related Articles

Back to top button