Ernakulam

ലഹരി എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്, ലോഡ്ജ് മുറിയിൽ എംഡിഎംഎ കച്ചവടം; യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

Please complete the required fields.




കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ എംഡിഎംഎ കച്ചവടം നടത്തിയെന്ന കേസിൽ യുവതി ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ ഇടപാട്.

പോലീസിന് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോഡ്ജിലെ മുറിയിൽ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായവരിൽ ഒരാളായ നിലമ്പൂർ സ്വദേശി തോമസ് എംഡിഎംഎ ബാംഗ്ലൂരിൽ നിന്നെത്തിച്ച് കൊച്ചിയിൽ കച്ചവടം നടത്തുന്നയാളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് രണ്ട് പേർ കൊല്ലം സ്വദേശി ശ്രീതു, പത്തനംതിട്ട സ്വദേശി ശ്രീലക്ഷ്മി എന്നിവരാണ്.

റെയ്ഡിനിടെ പ്രതികളുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎയും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യൽ നടത്തുകയാണ്.ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ കൊച്ചിയിലേക്ക് എത്തിക്കുന്ന ശൃംഖലയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ലോഡ്ജ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടം തടയുന്നതിനായി നഗരത്തിലെ മറ്റ് ലോഡ്ജുകളിലും പരിശോധന ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.

Related Articles

Back to top button