Kozhikode

കോഴിക്കോട്ട് യുവചിത്രകാരിയെ റോഡിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് കൗമാരക്കാരൻ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീ‍ഡന ശ്രമത്തില്‍ കുന്ദമംഗലം പൊലീസ് കേസ്സെടുത്തു. ഇന്നലെ രാത്രിയാണ് ബസ്സിറങ്ങി വീട്ടിലേക്ക് പോകുംവഴി ഇവര്‍ക്ക് നേരെ  പീഡന ശ്രമം ഉണ്ടായത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്തയാളാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

ഫേസ്ബുക്കിലൂടെ ചിത്രകാരി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പ്രതിയുടെ ഫോട്ടോയും ഫേസ്ബുക്കില്‍ ചിത്രകാരി പങ്കുവെച്ചിരുന്നു. ചിത്രകാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും കുന്ദമംഗലം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് യുവചിത്രക്കാരി തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

Related Articles

Leave a Reply

Back to top button