Thiruvananthapuram

മൈതാനം ലഭ്യമല്ല കോട്ടയത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഒഴിവാക്കി പ്രധാനമന്ത്രി തിരുവനന്തപുരത്തും തിരുവല്ലയിലും റോഡ് ഷോ

Please complete the required fields.




തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം നാലിന് വീണ്ടും സംസ്ഥാനത്തെത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന പത്ത് മണ്ഡലങ്ങളിലെ സംയുക്ത തിരഞ്ഞെടുപ്പ് യോഗത്തിലും, തുടർന്ന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ നീളുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ റോഡ് ഷോ എൻഡിഎ കേന്ദ്രങ്ങൾക്ക് വലിയ ആവേശം പകരും. നേരത്തെ പാലക്കാടും തൃശൂരിലും സുരേഷ് ഗോപി ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾക്കൊപ്പം പ്രചാരണത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി രണ്ടാം ഘട്ട പര്യടനത്തിനായി കേരളത്തിലെത്തുന്നത്. അതേസമയം, അനുയോജ്യമായ മൈതാനം ലഭ്യമല്ലാത്തതിനാൽ കോട്ടയത്തെ പരിപാടികൾ ഒഴിവാക്കിയതായാണ് സൂചന.

Related Articles

Back to top button