Kerala

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ്

Please complete the required fields.




മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌ത ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ് എടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ് എടുത്തത്.

വധഭീഷണി മുഴക്കിയതിനും അസഭ്യം പറഞ്ഞതിനുമാണ് ജയപ്രകാശിനെതിരെ കേസെടുത്തത്‌. ജയപ്രകാശ്‌ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ സിപിഐഎം പ്രവർത്തകർ ജയപ്രകാശിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.

Related Articles

Leave a Reply

Back to top button