
താമരശേരി: റബർ, നാളികേര കർഷകരെ ദ്രോഹിക്കുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസായാഹ്നം സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാസെക്രട്ടറി പി മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം മെഹബൂബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യ കിസാൻസഭ പ്രവർത്തക സമിതിയംഗം പി വിശ്വൻ, ജില്ലാസെക്രട്ടറി ജോർജ്ജ് എം തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഷിജു, കെ.പി ചന്ദ്രി, ഇ.കെ നാരായണൻ, ജില്ലാ കമ്മിറ്റിംയംഗങ്ങളായ പി ഭാസ്‌കരൻ, ഇ പ്രേംകുമാർ, സ്വാഗതസംഘം ചെയർമാൻ കെ ബാബു, കൺവീനർ വി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.





