Kozhikode

ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

Please complete the required fields.




ഫറോക്ക്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച്ച രാവിലെയാണ് മംഗളൂരു- ഷൊര്‍ണൂര്‍ റെയില്‍പാതയില്‍ ഫറോക്ക് റെയില്‍വെ സ്റ്റേഷനും വടക്കുമ്പാട് പാലത്തിനുമിടയിലായാണ് പുറ്റെക്കാട്ട് റെയില്‍പാളത്തിനരികെ കൊല്ലം ചന്ദനത്തോപ്പ് ചാറുവിള പുത്തന്‍വീട് അജയകുമാറി (49) നെ കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പോലീസ് സ്ഥലത്തെത്തി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെത്തിക്കുമ്പോള്‍ സംസാരിക്കാനാവാത്ത ശാരീരികാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച്ച വൈകീട്ട് 5.30ന് മംഗലാപുരത്തു നിന്നും ഇയാള്‍ തീവണ്ടിയില്‍ കയറിയതായാണ് വിവരം. രാത്രി പത്തരയോടെ തീവണ്ടിയില്‍ നിന്നും വീണതാകാമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Back to top button