ആവിക്കൽ തോട് പ്ലാന്റ് വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ച എംവി ഗോവിന്ദനെതിരെ പ്രതിഷേധം

ആവിക്കൽ തോട് പ്ലാന്റ് വിരുദ്ധ സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പ്രതിഷേധം. ആവിക്കൽ തോട്ടിലെ സമരക്കാർ എംവി ഗോവിന്ദന്റെ കോലം കത്തിച്ചു. എന്നാൽ, ആവിക്കലിൽ സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം.
മന്ത്രിയായിരുന്നപ്പോൾ ആവിക്കൽത്തോട് സമരത്തെ കുറിച്ച് എംവി ഗോവിന്ദൻ സഭയിൽ ഉന്നയിച്ച അതെ ആരോപണങ്ങൾ കഴിഞ്ഞ ദിവസം ആവർത്തിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. സമരക്കാർ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ
എന്നാൽ ആവിക്കലിൽ സമരം ചെയ്യുന്ന മുഴുവൻ പേരും തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം. സമരത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു എന്നും എംവി ഗോവിന്ദൻ പറഞ്ഞു. പരാമർശത്തിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.





