
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് അങ്ങാടിയിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയിൽ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിൽ എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.സി കാണിക്കുകയും ഡോക്ടറുടെ പരിശോധനയിൽ സൂര്യാഘാതം സ്ഥിരീകരിക്കുകയുമായിരുന്നു.





