Ernakulam

സ്വര്‍ണ വില കുതിക്കുന്നു, പവന്‍ വില 36,600 രൂപയായി

Please complete the required fields.




കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,600 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4575 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

കോവിഡ് തീവ്രമാവുന്ന പശ്ചാത്തലത്തില്‍ ആഗോള മൂലധന വിപണിയില്‍ ഉണ്ടായ തളര്‍ച്ചയാണ് സ്വര്‍ണത്തെ സ്വാധീനിച്ചത്. ഓഹരി വിപിണി ഏതാനും ദിവസമായി തകര്‍ച്ചയിലാണ്. ഇതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Related Articles

Leave a Reply

Back to top button