Kozhikode

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല; മുഖ്യമന്ത്രിയെ പ്രശംസിച്ച് കോഴിക്കോട് രൂപതാ

Please complete the required fields.




കോഴിക്കോട്: മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് രൂപതാ അധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ . തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നതിന് മികച്ച ഉദാഹരണമാണ് പിണറായി വിജയൻ. മുഖ്യമന്ത്രിക്കുള്ളത് മികച്ച വികസന കാഴ്ചപ്പാടെന്ന് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. മുഖ്യമന്ത്രി മികച്ച ആത്മനിയന്ത്രണവും പ്രവർത്തന ശക്തിയുമുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ പലയിടങ്ങളിലും ഇന്നും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടക്കൽ, കക്കാട്, പുത്തനത്താണി എന്നിവടങ്ങളിൽ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പന്തീരാങ്കാവിൽ മുഖ്യമന്ത്രിക്ക് നേരെ യുവ മോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

ഇതിനിടെ കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തു. കാരപ്പറമ്പില്‍ പ്രതിഷേധിക്കാനെത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി പ്രതിഷേധവുമായെത്തി. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചു.

അതിനിടെ കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് നിര്‍ദേശം. സുരക്ഷാ
മേല്‍നോട്ട ചുമതലയുള്ള ഐജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

Related Articles

Leave a Reply

Back to top button