Thiruvananthapuram

കേരളത്തിൽ സ്വർണവില ഇന്നും ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് ഉയർന്നു . 22 കാരറ്റ് സ്വർണം ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,640 എന്ന നിലയിലെത്തി.

18 കാരറ്റിന് 12,185 രൂപയാണ് ഗ്രാമിന് വില. ഒരു പവന് 97,480 രൂപയാണ് വില. 14 കാരറ്റ് ഗ്രാമിന് 9,485 രൂപയും പവന് 75,880 രൂപയുമാണ് വില. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,115 രൂപയും പവന് 48,920 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 285 രൂപ.

കേരളത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29-നാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയ വില.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ കാരണമായത്. സ്വർണാഭരണങ്ങൾ വലിയ തോതിൽ വിൽക്കപ്പെടുന്ന കേരള വിപണിയിൽ വിലവർധനവ് ഉപഭോക്താക്കൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

Related Articles

Back to top button