Kerala

കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

Please complete the required fields.




മുത്തങ്ങ: കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ പള്ളിപ്പുറം തറവനാട്ടിൽ മുഹമ്മദ്‌ ബാസിത് (27), വെള്ളരിക്കാട്ടിൽ മുഹമ്മദ്‌ സിനാൻ (20) എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.

പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറിന്‍റെ ഗിയർ ഫ്ലാപ്പിൽ നിന്നാണ് 45.79 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സാബുവും സംഘവുമാണ് പരിശോധന നടത്തിയത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും വാഹനം കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.”,

Related Articles

Leave a Reply

Back to top button