Malappuram

അ‍ഞ്ചാം ക്ലാസുകാരന് പ്രകൃതി വിരുദ്ധ പീഡനം ; വിദേശത്തേക്ക് മുങ്ങിയ പ്രതി 8 വര്‍ഷത്തിന് ശേഷം പിടിയില്‍

Please complete the required fields.




മലപ്പുറം: നിലമ്പൂരില്‍ അ‍ഞ്ചാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്ദുള്ളയാണ് പോക്സോ കേസില്‍  അറസ്റ്റിലായത്. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മനോനില തെറ്റിയ കുട്ടി ഏറെക്കാലമായി ചികിത്സയിലാണ്. 2014 ലാണ് സംഭവമുണ്ടായത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടിയെ ആരാധനാലയത്തിൽ വെച്ചാണ് പ്രതി പീഡിപ്പിച്ചത്.

തുടർന്ന് മാനസികനില തകരാറിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി പഠനത്തിലും പിന്നോക്കം പോയി. തൊടുപുഴയില്‍ ചികിത്സയിലിരിക്കെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. പരാതിയായതോടെ പ്രതി വിദേശത്തേക്ക്  മുങ്ങി. എട്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ ഇന്ന് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Back to top button