Kozhikode

കോളിക്കല്‍ ആര്യം കുളത്ത് കാര്‍ താഴ്ചയിലേക്ക് വീണ് യാത്രക്കാരന് പരുക്ക്

Please complete the required fields.




കട്ടിപ്പാറ: കോളിക്കല്‍ ആര്യം കുളത്ത് കാര്‍ താഴ്ചയിലേക്ക് വീണ് യാത്രക്കാരന് പരുക്ക്. കട്ടിപ്പാറ വി ഒ ടി മാവുള്ള കണ്ടി അബൂബക്കറിന് (60) ആണ് പരുക്കേറ്റത്. പൂനൂര്‍ കട്ടിപ്പാറ റോഡില്‍ കക്കുഴില്‍ ആണ് അപകടം.

നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അബൂബക്കറിനെ നാട്ടുകാര്‍ പുറത്തെടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Back to top button