
പാലക്കാട്: എറണാകുളം-ചെന്നൈ പ്രതിവാര സ്പെഷൽ ട്രെയിൻ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ഏഴ് വരെയുള്ള വ്യാഴാഴ്ചകളിൽ ഉണ്ടാകും . എറണാകുളത്ത് നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11.30ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. തിരികെ ചെന്നൈ-എറണാകുളം ട്രെയിൻ ആഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ ചെന്നെയിൽനിന്ന് ഉച്ചക്ക് 3.10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ മൂന്നിന് എറണാകുളത്തെത്തും.
താംബരം-മംഗലാപുരം സ്പെഷൽ ട്രെയിൻ ആഗസ്റ്റ് 22, 29, സെപ്റ്റംബർ അഞ്ച് തീയതികളിൽ താംബരത്തുനിന്ന് ഉച്ചക്ക് 1.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് മംഗലാപുരത്തെത്തും. തിരികെ ആഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ് തീയതികളിൽ മംഗലാപുരത്തുനിന്ന് രാവിലെ പത്തിന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.45ന് താംബരത്തെത്തും. കൊച്ചുവേളി-ബംഗളൂരു റൂട്ടിലൂം സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്.





