Kozhikode

വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വ്യക്തമായതായി മേയര്‍ ഡോ. ബീന ഫിലിപ്പ്. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്ന് തെളിഞ്ഞതായി മേയര്‍ പറഞ്ഞു. വന്ധ്യംകരിച്ച തെരുവുനായ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രം ചര്‍ച്ചയായിരുന്നു. പിടികൂടിയ നായയുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഇന്ന് നടക്കുമെന്നും മേയര്‍ അറിയിച്ചു.

കോഴിക്കോട് എബിസി സെന്ററില്‍ ഇതുവരെ 9,710 നായകളെ വന്ധ്യംകരിച്ചതായും മൂന്നു വര്‍ഷമായി മികച്ച നിലയിലാണ് പൂളക്കടവിലെ എബിസി സെന്ററിന്റെ പ്രവര്‍ത്തനമെന്നും മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു.

Related Articles

Leave a Reply

Back to top button