Pathanamthitta

സിപിഐഎം പ്രാദേശിക നേതാവിന്റെ കൊലപാതകം; തിരുവല്ലയിൽ ഇന്ന് ഹർത്താൽ

Please complete the required fields.




സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ തിരുവല്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല മേപ്രാലിൽ വച്ച് സന്ദീപിനെ കുത്തി കൊലപ്പെടുത്തിയത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. ആക്രമത്തില്‍ ആഴത്തിലുള്ള മുറിവാണ് സന്ദീപിന് ഏറ്റത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

തിരുവല്ലയിലെ സിപിഐഎം പ്രാദേശിക നേതാവ് പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. നാടിൻറെ സമാധാനം തകർക്കാനുള്ള ആർഎസ് എസ് ശ്രമത്തിന്റെ ഭാഗമാണിത്. ജനകീയ നേതാവിനെയാണ് അരും കൊല ചെയ്തതെന്ന് എ വിജയരാഘവൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button