Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു

Please complete the required fields.




മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു. 82 വയസായിരുന്നു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ വച്ചാണ് അന്ത്യം.

1961 ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. എക്കണോമിക് ടൈംസ്‌, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്ററായാണ് വിരമിച്ചത്.

സംസ്കാരം നാളെ തേവര സെൻ്റ് ജോസഫ് പള്ളിയിൽ നടക്കും.

Related Articles

Leave a Reply

Back to top button