India

ട്വന്റി 20 ലോകകപ്പ്; ഇന്ത്യക്ക് രണ്ടാം ജയം; നമീബിയയെ 93 റണ്‍സിന് തകര്‍ത്തു

Please complete the required fields.




ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം. നമീബിയയെ 93 റണ്‍സിന് തകര്‍ത്തു. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116ന് ഓള്‍ ഔട്ടായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ഹാര്‍ദിക് പണ്ഡ്യയും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം നേടി.

ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന നമീബിയയ്ക്കും മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ 57 റണ്‍സാണ് ഒരു വിക്കറ്റ് മാത്രം നടഷ്ടത്തില്‍ ടീം നേടിയത്. എന്നാല്‍ പത്താം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി നമീബിയയെ തളര്‍ത്തി. കൃത്യമായ ഇടവേളകളില്‍ വരുണും അക്‌സര്‍ പട്ടേലും വിക്കറ്റ് വീഴ്ത്തി നമീബിയയെ വീഴ്ത്തി. നമീബിയയ്ക്കായി ലൗറന്‍ സ്റ്റീന്‍കാംപ്(29), ജാന്‍ ഫ്രൈലിങ്ക്(22), ജെറാര്‍ഡ് ഇറാസ്മസ്(18) എന്നിവര്‍ തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാന്‍ കിഷന്റെയും ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. ഇഷാന്‍ കിഷന്‍ 61 റണ്‍സ് എടുത്തു. 52 റണ്‍സാണ് ഹാര്‍ദിക് പണ്ഡ്യ നേടിയത്. സഞ്ജു സാംസണ്‍ 22 റണ്‍സ് നേടി.ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ യുഎസ്എയെ ഇന്ത്യ കീഴടക്കിയിരുന്നു. പാകിസ്താനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഞായറാഴ്ച കൊളംബോയിലാണ് മത്സരം.

Related Articles

Back to top button