Kannur

തലശ്ശേരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ: തലശ്ശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൊന്ന്യം സ്വദേശി താഹ ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button