
പയ്യോളി : പോക്സോ കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2019 ൽ പോക്സോ കേസിൽ വിദേശത്ത് പോയി ഒളിവിൽ താമസിക്കുകയായിരുന്ന പയ്യോളി സ്വദേശി ഇരിങ്ങത്ത് നാഗത്ത് വീട്ടിൽ അഭിലാഷ് (37) ആണ് അറസ്റ്റിലായത്. കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പയ്യോളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രത്യേക വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ വടകര എ.എസ്.പി യുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്കോഡ് വിമാനത്താവളത്തിൽ നിന്നും അഭിലാഷിനെ പിടികൂടുകയായിരുന്നു. പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തിരിക്കുകയാണ്.





