Kozhikode

കോഴിക്കോട് വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച സംഭവം; പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Please complete the required fields.




കോഴിക്കോട് : വടകര ചോറോട് തൂങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു 13 കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് മരിച്ചത് .

പഠിച്ച ശേഷം ടി വി കണ്ടാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു . ഇന്നലെ വടകര ജില്ലാ ആശുപത്രിൽ സൂക്ഷിച്ച മൃതദേഹമാണ് പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

Related Articles

Back to top button