Thiruvananthapuram

തണുപ്പിലും ചുട്ടുപൊള്ളി സ്വർണം; വില 73000 കടന്നു, ആശങ്കയോടെ ഉപഭോക്താക്കൾ

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ് ഇന്നലെ ഉയർന്നത്. ഇതോടെ മൂന്ന് ദിവസങ്ങൾക്ക ശേഷം സ്വർണവില 73000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73360 രൂപയാണ്.

തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നത് ഉപഭോക്താക്ക്ൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 20 രൂപ ഉയർന്നു 9170 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 15 രൂപ ഉയർന്നു. വിപണി വില 7520 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന മാറ്റമില്ല. റെക്കോർഡ് വിലയ്ക്കരികിലാണ് വെള്ളിവില. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയായി.

Related Articles

Back to top button