India

പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക്; ജൂലായ് മുതല്‍ കോച്ചുകള്‍ കൂട്ടും

Please complete the required fields.




മുംബൈ: മംഗളൂരുവില്‍നിന്ന് നാഗര്‍കോവില്‍ വരെ ഓടുന്ന പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടും. ജൂലായില്‍ പുതിയ റെയില്‍വേ ടൈംടേബിള്‍ പുറത്തിറങ്ങുമ്പോള്‍ ഈ മാറ്റം നടപ്പാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്.

നിലവില്‍ 21 കോച്ചുകളാണ് പരശുറാമിലുള്ളത്. നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. ഇവിടെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടു മെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂര്‍ത്തിയായിട്ടില്ല. ഇതേത്തുടര്‍ന്നാണ് വണ്ടി കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാന്‍ റെയില്‍വേ ശ്രമിക്കുന്നത്. കന്യാകുമാരിയിലെ പ്ലാറ്റ്‌ഫോമുകളില്‍ 24 കോച്ചുകളുള്ള വണ്ടി വരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

Related Articles

Back to top button