
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ വെട്ടി ഒഴിഞ്ഞ തോട്ടം – കരിഞ്ചോല ഭാഗത്ത് വട്ടികുന്നുമ്മല്‍ അഹമ്മത് കുട്ടിയുടെ കൃഷിയിടത്തില്‍ രാത്രി കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന ഏകദേശം 100- കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ താമരശ്ശേരി വനം വകുപ്പ് എം. പാനല്‍ ഷൂട്ടര്‍ രാജീവ് എരവന്നൂര്‍ വെടിവെച്ച് കൊന്നു.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മത്, കര്‍ഷക കൂട്ടായ്മ പ്രതിനിധി -കെ.വി.സെബാസ്റ്റിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വനം വകുപ്പ് പുതുപ്പാടി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പുര്‍ത്തിയാക്കി കാട്ടുപന്നിയുടെ ജഡം പുതുപ്പാടി സെക്ഷന്‍ ഓഫീസില്‍ എത്തിച്ച് സംസ്‌കരിച്ചു.





