Kerala

ഒരേ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുക്കളായ രണ്ടുപേര്‍ ഒരുമണിക്കൂര്‍ വ്യത്യാസത്തിനിടെ മരിച്ചു

Please complete the required fields.




വിഴിഞ്ഞം: ഒരേ വീട്ടില്‍ താമസിക്കുന്നവരും ബന്ധുക്കളുമായ രണ്ടുപേര്‍ ഒരുമണിക്കൂര്‍ വ്യത്യാസത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വിഴിഞ്ഞം തെരുവ് നെല്ലിവിള വീട്ടില്‍ അനില്‍കുമാറും(53) ഇദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരിയുടെ മകനുമായ രാമാനുജനും(53) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10 ഓടെ വീട്ടില്‍ വച്ച് അനില്‍കുമാറിന് ശാരീരിക അസ്വസ്ഥയുണ്ടായി കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് രാമാനുജന്‍ ഉള്‍പ്പെട്ടവര്‍ അനില്‍കുമാറിനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അനില്‍കുമാര്‍ മരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു. ഇതറിഞ്ഞതോടെ അവിടെയുണ്ടായിരുന്ന രാമാനുജന് പെട്ടെന്ന് ശാരീരീക അസ്വസ്ഥയുണ്ടായി ആശുപത്രിയില്‍ കുഴഞ്ഞുവീണു. അടിയന്തര ചികിത്സ നല്‍കി രാമാനുജനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി 11 ഓടെ മരിച്ചു.

രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തിയശേഷം മുട്ടത്തറ മോക്ഷ കവാടത്തില്‍ ബുധനാഴ്ച ഉച്ചയോടെ സംസ്‌ക്കരിച്ചു.
ഇരുവരും ബാര്‍ബര്‍ഷോപ്പ് നടത്തുന്നവരാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു. ബിന്ദുവാണ് അനില്‍ കുമാറിന്റെ ഭാര്യ. മക്കള്‍; അപര്‍ണ്ണ, ആതിര, അഖില. രാമാനുജന്റെ ഭാര്യ സന്ധ്യയും മക്കള്‍ വിഷ്ണു കാവ്യ എന്നിവരുമാണ്.

Related Articles

Back to top button