Malappuram
വൈരങ്കോട് തീയ്യാട്ടുത്സവത്തിനെത്തിയ 200 ഓളം പേർക്ക് ഭക്ഷ്യവിഷബാധ, ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം : തിരുന്നാവായയിൽ ഭക്ഷ്യ വിഷബാധ. വൈരങ്കോട് തീയ്യാട്ടുത്സവത്തില്‍ പങ്കെടുത്ത 200 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വൈരങ്കോട് തീയാട്ടുത്സവത്തിനെത്തിയവര്‍ സമീപത്തെ കടകളില്‍ നിന്നും വഴിയോര തട്ടുകടകളില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കാണ് ഇന്നലെയും ഇന്നുമായി ഭക്ഷ്യവിഷബാധയുണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
വെള്ളത്തില്‍ നിന്നോ, ഐസിൽ നിന്നോ ആകാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വയറിളക്കവും ഛര്‍ദിയുമായാണ് 200 ഓളം പേർ ചികിത്സ തേടിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പരിശേധന നടത്തി. പാലക്കാട് ജില്ലയിൽ നിന്നുള്ളവരും ഉത്സവത്തിൽ പങ്കെടുത്തതിനാൽ ഇവിടെയുണ്ടായ ഭക്ഷ്യവിഷബാധ സംബന്ധിച്ച വിവരങ്ങള്‍ മലപ്പുറം ആരോഗ്യ വകുപ്പ് പാലക്കാട് ഡിഎംഒയെയും അറിയിച്ചിട്ടുണ്ട്.





