India

നാലുവയസുകാരനെ കാലിൽതൂക്കി നിലത്തേയ്‌ക്കിട്ട്‌ യുവാവ്, ഇരുമ്പ് വടികൊണ്ടടിച്ചു; ക്രൂരതയ്ക്ക് പിന്നിൽ കുട്ടിയുടെ പിതാവിനോടുള്ള പക

Please complete the required fields.




മുംബൈ : മഹാരാഷ്ട്രയിൽ പിതാവിനോടുള്ള വൈരാഗ്യത്തിന് നാലുവയസ്സുകാരനെ കാലിൽ പിടിച്ച് തല നിലത്തടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയില വാസയിലാണ് സംഭവം. നാലുവയസ്സുകാരനായ വിഗ്നേഷിനെയാണ് ക്രൂരമായി ആക്രമിച്ചത്.

പ്രതിയായ സന്ദീപ് പവാറും വിഗ്നേഷിന്റെ പിതാവുമായി ചെറിയ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ ആക്രമിച്ചത്. മറ്റു കുട്ടികൾക്കൊപ്പം റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോറിക്ഷയിലിരുന്ന് കളിക്കുകയായിരുന്നു കുട്ടി. വാക്കുതർക്കത്തിന് പിന്നാലെ സന്ദീപ് പവാർ ഓട്ടോയുടെ സമീപമെത്തി കുട്ടിയുടെ കാലിൽപിടിച്ച് വലിച്ചിറക്കുകയുമായിരുന്നു. പിന്നീട് കാലിൽ പിടിച്ചുകൊണ്ടുതന്നെ കുട്ടിയുടെ തല നി​ലത്തേക്കും ഇരുമ്പ് കമ്പിയിലേക്കും ഇടിപ്പിച്ചു. ആക്രമണത്തിന് ശേഷം റോഡിൽ തള്ളിയിടുകയും ചെയ്തു. അഞ്ചുവയസ്സുകാര​നെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.

കുട്ടിയെ ഉടൻതന്നെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിച്ചു. ഐ.സി.യുവിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിവിധ വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

Related Articles

Back to top button