Kozhikode

ബിരിയാണി അരിയുടെ വില കുതിച്ചുകയറുന്നു

Please complete the required fields.




കോഴിക്കോട്: സംസ്ഥാനത്ത് വിപ ണിയിൽ ബിരിയാണി അരി വില കുതിച്ചുകയറുന്നു. കഴിഞ്ഞ മുന്ന് മാസത്തിനിടയിൽ 35 ശതമാനം വില വർധനവാണുണ്ടായത്. ഇത് 50 ശതമാനം വരെ നീളുമെന്നാണ് സൂചന. കയമ ഇനം അരിക്കാണ് വില ഉയരുന്നത്. നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വിപണിയിൽ വില ഉയരുകയാണ്. വെളിച്ചെണ്ണയ്ക്കും വൻ കുതിപ്പാണുള്ളത്. ഭക്ഷ്യ വസ്‌തു ക്കൾക്കെല്ലാം വിലകൂടിയതോടെ വിവാഹാഘോഷങ്ങൾക്കും വിരുന്നുകൾക്കും ചെലവ് കുത്തനെ കുടി, മുന്തിയ ഇനം കയമ അരിക്ക് ചില്ലറ വില കിലോക്ക് 150ന് മുകളിലാണിപ്പോൾ, പരമാവധി 110 രൂപ വരെയായിരുന്നു ഇതുവരെ വില. വരുംദിവസങ്ങളിൽ ഇത് 175നും മുകളിൽ എത്തു മെന്നാണ് കച്ചവടക്കാർ പറയുന്നത്.

വിലക്കയറ്റത്തുടർന്ന് ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ഗുണനിലവാരം കുറഞ്ഞ അരി ഉപയോഗിച്ച് ബിരിയാണിയും നെ യ്ച്ചോറുമുണ്ടാക്കേണ്ട അവസ്ഥയിലാണ് ഹോട്ടൽ ഉടമകൾ. കയമക്ക് വിലക്കയറ്റമായതിനാൽ പൊതുവെ വിലക്കുറവുള്ള കോലക്കും ബസുമതി ഇനങ്ങൾക്കും ഡിമാൻഡും വിലയും കൂടി. പശ്ചിമ ബംഗാളിൽനിന്നാണ് കേരളത്തിലേക്ക് കയമ അരി എത്തുന്നത്. മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉത്പാദനം കുറഞ്ഞതും വില കൂടാൻ കാരണമായി. കയറ്റുമതി കുടിയതും വൻകിടക്കാർ അരി ശേഖരിച്ചുവച്ചതും വിലക്കയറ്റത്തിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.

ക്ഷാമം കാരണം വിളവെടു പ്പ്കഴിഞ്ഞയുടനെ അരി വിപണി യിലെത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കും. ഇപ്പോൾത ന്നെ ഗുണനിലവാരം കുറഞ്ഞ അരി വിപണിയിൽ ഇടംനേടുന്നുണ്ട് കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആന്ധ്ര, നാഗ്‌പുർ, പഞ്ചാബ്, കാഷ്‌മീർ, ഹരിയാന എന്നിവിടങ്ങളിൽനിന്നാണ് ബസുമതി, കോല ഇനം അരി സംസ്ഥാനത്ത് എത്തുന്നത്. പുതുതലമുറയുടെ നിത്യാഹാര പട്ടികയിൽ ബിരിയാണിയുണ്ട്. നാ ട്ടൻപുറങ്ങളിൽപോലും പുത്തൻ ഹോട്ടലുകൾ ഉയരുകയാണ്. ബിരിയാണിയാണ് ഇവിടെയല്ലാം പ്രധാന വിഭവം. കാറ്ററിംഗ് യൂണിറ്റുകളെയും വിലക്കയറ്റം ബാധിച്ചിട്ടുണ്ട്.

Related Articles

Back to top button