Kannur
ആൺകുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം: ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു, ഒരാൾ ഒളിവിൽ

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ .
നാട്ടുകാരാണ് പ്രതിയെ പിടികൂടി പോലീസിലേൽപ്പിച്ചത് . മറ്റൊരാൾ ഒളിവിലാണ്. കുറച്ചു നാളുകളായി ഇവർ ആൺകുട്ടിയെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിവരികയായിരുന്നുവത്രേ.വിവരം ചില സുഹൃത്തുക്കളെ അറിയിച്ചത് പ്രകാരം ഇന്നലെ രാത്രി ഇരുവരേയും തന്ത്രപരമായി വിളിച്ചു വരുത്തുകയായിരുന്നു.
നാട്ടുകാർ പ്രതികളെ കൈകാര്യം ചെയ്ത ശേഷം ഒരാളെ പോലീസിലേൽപ്പിക്കുകയായിരുന്നു . മറ്റൊരാൾ രക്ഷപ്പെട്ടതായാണ് വിവരം. മുയ്യത്തെ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി ആണ് ഇരുവരും.





