
തിരുവനന്തപുരം: മുൻ മന്ത്രിയും ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്റും ആയിരുന്ന അന്തരിച്ച എൻ എം ജോസഫിന് കേരള നിയമസഭ ആദരാജ്ഞലി അർപ്പിച്ചു.
സ്വീക്കർ എ എൻ ഷംസീർ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.
സംസ്ഥാനത്തെ പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു പ്രൊഫ. എൻ എം ജോസഫ് എന്ന് സ്പീക്കർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിന് ശേഷം അന്തരിച്ച മറ്റു നേതാക്കളേയും നിയമസഭാ സമ്മേളനം അനുസ്മരിച്ചു.





