Kozhikode

‘ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുത്’; ഭീഷണി, മര്‍ദ്ദനം; മരിക്കുന്നതിന് മുൻപ് ഷബ്ന പകര്‍ത്തിയ വിഡിയോ പുറത്ത്

Please complete the required fields.




കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്.

ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മരിക്കുന്നതിന് മുൻപ് ഷബ്‌ന മൊബൈലില്‍ പകര്‍ത്തിയതാണ് ഇത്.

ഷബ്‌നയുമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വഴക്കിടുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തി. ബന്ധുക്കള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് ഷബ്‌ന മുറിയില്‍ കയറി ജീവനൊടുക്കിയത്.

ഭര്‍ത്താവിന്റെ അമ്മാവൻ പുതിയോട്ടില്‍ ഹനീഫിനെ വെള്ളിയാഴ്‌ച പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷെബിനയെ ഹനീഫ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. തിങ്കളാഴ്‌ചയാണ് ഷബ്‌നയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരത്ത് മദ്യപസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ചുപേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

Related Articles

Back to top button